Trending

പയ്യോളിയിൽ മംഗള എക്സ്പ്രസ്സ് ട്രെയിനിടിച്ച് യുവതി മരിച്ചു.


പയ്യോളി: പയ്യോളി റെയിൽവേ സ്റ്റേഷന് സമീപം ട്രെയിനിടിച്ച് യുവതി മരിച്ചു. തിക്കോടി കിഴക്കേ കൂരന്റവിട സുരേന്ദ്രന്റെ ഭാര്യ ശ്രീജ (45) ആണ് മരിച്ചത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് 12.30 ഓടെ പയ്യോളി റെയിൽവേ സ്റ്റേഷനും ഒന്നാം ഗേറ്റിനും ഇടയിലായിരുന്നു അപകടം. കോഴിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന മംഗള എക്സ്പ്രസ്സാണ് യുവതിയെ ഇടിച്ചത്. 

അപകടത്തിൽ മൃതദേഹം തിരിച്ചറിയാൻ കഴിയാത്ത വിധം ചിന്നിച്ചിതറിയ നിലയിലായിരുന്നു. തുടർന്ന് പയ്യോളി പോലീസ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി. പിന്നീട് സ്ഥലത്തെത്തിയ സഹോദരനാണ് മൃതദേഹം തിരിച്ചറിഞ്ഞത്. സംഭവത്തിൽ പയ്യോളി പോലീസ് തുടർനടപടികൾ സ്വീകരിച്ചുവരികയാണ്.

Post a Comment

Previous Post Next Post