Trending

കോഴിക്കോട് മാവൂർ റോഡിൽ യുവാവിന്റെ ആത്മഹത്യാശ്രമം; ബസ്സിനടിയിൽപ്പെട്ട് ഗുരുതര പരിക്ക്.


കോഴിക്കോട്: നഗരമധ്യത്തിൽ ഓടിക്കൊണ്ടിരുന്ന ബസ്സിന് മുന്നിലേക്ക് ചാടി യുവാവിന്റെ ആത്മഹത്യാശ്രമം. ഇന്ന് രാവിലെ 10.24 ഓടെ കോഴിക്കോട് മാവൂർ റോഡിൽ ആർ.പി മാളിന് സമീപമാണ് സംഭവം. 

റോഡരികിൽ നിൽക്കുകയായിരുന്ന യുവാവ് പെട്ടെന്ന് ഓടിയെത്തി ബസ്സിന് മുന്നിലേക്ക് ചാടുകയായിരുന്നു. ഡ്രൈവർ ഉടൻ ബ്രേക്ക് ചെയ്തെങ്കിലും ബസ്സിനടിയിൽപ്പെട്ട് യുവാവിന് ഗുരുതരമായി പരിക്കേറ്റു. സംഭവത്തിന് പിന്നാലെ നാട്ടുകാരും സ്ഥലത്തെത്തിയ പൊലീസും ചേർന്ന് പരിക്കേറ്റ യുവാവിനെ ഉടൻ സമീപത്തെ ആശുപത്രിയിലേക്ക് മാറ്റി. 

സംഭവത്തിന്റെ സിസിടിവി, ഡാഷ് ക്യാം ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. യുവാവിന്റെ പേരോ മറ്റ് വ്യക്തിവിവരങ്ങളോ നിലവിൽ ലഭ്യമായിട്ടില്ല. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.

Post a Comment

Previous Post Next Post