Trending

ഡൽഹിയിൽ സമരക്കാർക്ക് നേരെ പോലീസ് നരനായാട്ട്; നരിക്കുനിയിൽ ഗ്യാനേഷ്കുമാറിൻ്റെ കോലം കത്തിച്ച് പ്രതിഷേധം.


നരിക്കുനി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ്കുമാർ രാജിവെക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഡൽഹിയിൽ നടന്ന സമരത്തിലെ പോലീസ് നടപടിയിൽ സിപിഐ(എം) നരിക്കുനിയിൽ പ്രതിഷേധിച്ചു. 

നേതാക്കളെയും പ്രവർത്തകരെയും സമരക്കാരെയും ഡൽഹി പോലീസ് ആക്രമിച്ചതിലും അറസ്റ്റ് ചെയ്തതിലും പ്രതിഷേധിച്ച് സിപിഐഎം നരിക്കുനി ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനവും പ്രതിഷേധ കൂട്ടായ്മയും നടത്തി. ജനാധിപത്യം അട്ടിമറിക്കാൻ നേതൃത്വം നൽകിയ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ കോലം കത്തിച്ചു. 

സിപിഐ(എം) കക്കോടി ഏരിയ കമ്മിറ്റിയംഗം വി.സി ഷനോജ്, നരിക്കുനി ലോക്കൽ കമ്മറ്റി സെക്രട്ടറി കെ.കെ മിഥിലേഷ് എന്നിവർ സംസാരിച്ചു. ലോക്കൽ കമ്മിറ്റി അംഗങ്ങൾ പ്രകടനത്തിന് നേതൃത്വം നൽകി.

Post a Comment

Previous Post Next Post