കോഴിക്കോട്: നഗരമധ്യത്തിൽ ഓടിക്കൊണ്ടിരുന്ന ബസ്സിന് മുൻപിലേക്ക് ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ച് ഗുരുതരമായി പരിക്കേറ്റ യുവാവ് മരിച്ചു. കോഴിക്കോട് പുതിയറ തിരുത്തിയാട് സ്വദേശി അജയ് (41) ആണ് മരിച്ചത്.
മാവൂർ റോഡിൽ ആർ.പി മാളിന് അടുത്ത് ഇന്നലെ രാവിലെ 10.25 ഓടെയായിരുന്നു സംഭവം. റോഡരികിൽ നിൽക്കുകയായിരുന്ന അജയ് പെട്ടെന്ന് ഓടിയെത്തി ബസ്സിന് മുൻപിലേക്ക് ചാടുകയായിരുന്നു. ഡ്രൈവർ ഉടൻ ബ്രേക്ക് ചെയ്തെങ്കിലും ബസ്സിനടിയിൽപ്പെട്ട് യുവാവിന് ഗുരുതരമായി പരിക്കേറ്റു. സംഭവത്തിന്റെ സിസിടിവി, ഡാഷ് ക്യാം ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു.
തുടർന്ന് നാട്ടുകാരും സ്ഥലത്തെത്തിയ പോലീസും ചേർന്ന് യുവാവിനെ സമീപത്തെ ആശുപത്രിയിലേക്ക് മാറ്റി. പിന്നീട് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച അജയ് ചികിത്സയിലിരിക്കെ ഇന്നലെ രാത്രി 10.30ഓടെ മരിച്ചു.