കൊടുവള്ളി: കൊടുവള്ളിയിൽ പ്രിയദർശിനി ബസ്സിൽ വിദ്യാർത്ഥിക്ക് നേരെ ലൈംഗികാതിക്രമം. പെൺക്കുട്ടി ബഹളം വച്ചതോടെ ഇയാൾ കടന്നുകളഞ്ഞു. പോലീസ് കേസെടുത്തെങ്കിലും പ്രതിയെ പിടികൂടാനായിട്ടില്ല.
ഇക്കഴിഞ്ഞ അഞ്ചാം തിയതി രാവിലെ 9 മണിക്ക് താമരശ്ശേരി പരപ്പൻപൊയിൽ നിന്നും പടനിലം ഭാഗത്തേക്ക് കെഎസ്ആർടിസി പ്രിയദർശിനി ബസ്സിൽ യാത്ര ചെയ്ത വിദ്യാർത്ഥിനിക്കാണ് ഈ ദുരനുഭവം. മണ്ണിൽക്കടവ് എന്ന സ്ഥലത്ത് എത്തിയപ്പോഴായിരുന്നു ലൈംഗികാതിക്രമം.
ബസ്സിൽ നിറയെ യാത്രക്കാരുണ്ടായിരുന്നു. സഹിക്കെട്ട പെൺകുട്ടി ഉറക്കെ ബഹളം വെക്കുകയും ദൃശ്യങ്ങൾ പകർത്തുകയുമായിരുന്നു. തുടർന്ന് ബസ് നിർത്തിയപ്പോൾ ഇയാൾ ഇറങ്ങിയോടി. കൊടുവള്ളി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചെങ്കിലും പ്രതിയെ ഇതുവരെ പിടികൂടാൻ കഴിഞ്ഞിട്ടില്ല.
സമാനമായ അനുഭവം ഇതിന് മുൻപും ഉണ്ടായിട്ടുണ്ടെന്ന് ബസ്സിൽ യാത്ര ചെയ്യുന്ന വിദ്യാർത്ഥിനികൾ പറയുന്നു. സ്ത്രീകൾ തിങ്ങി നിറഞ്ഞ് യാത്ര ചെയ്യുന്ന കെഎസ്ആർടിസി പ്രയദർശിനി ബസ്സുകളിൽ സ്ത്രീകൾക്ക് നേരെയുള്ള ലൈംഗികാതിക്രമങ്ങളും, മോഷണങ്ങളും പതിവായിരിക്കുകയാണ്.