Trending

വടകര ഓർക്കാട്ടേരിയിൽ മൂന്നുനില കെട്ടിടത്തിൽ വൻ തീപ്പിടുത്തം; കടകൾ കത്തിനശിച്ചു.


വടകര: വടകരയ്ക്കടുത്ത് ഏറാമല ഓർക്കാട്ടേരി ടൗണിൽ വൻതീപ്പിടിത്തം. ഏറാമല സഹകരണ ബാങ്കിന്റെ എതിർവശത്തെ മൂന്നുനില കെട്ടിടത്തിനാണ് തീപിടിച്ചത്. വ്യാഴാഴ്ച രാത്രി 8.30-ഓടെയാണ് കെട്ടിടത്തിൽ നിന്നും പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ടത്. അപ്പോഴേക്കും കെട്ടിടത്തിലെ സ്ഥാപനങ്ങളെല്ലാം പൂട്ടിയിരുന്നു.

നീതി മെഡിക്കൽ സ്റ്റോർ, ഇവ ഫാൻസി സ്റ്റോർ, ടോയ് മാൾ, കോട്ടക്കൽ ആര്യവൈദ്യശാല തുടങ്ങിയവയാണ് കെട്ടിടത്തിൽ പ്രവർത്തിക്കുന്നത്. കെട്ടിടത്തിലെ എല്ലാ സ്ഥാപനങ്ങൾക്കും തീപിടിച്ച് ഗ്ലാസുകൾ ഉൾപ്പെടെ വൻ ശബ്ദത്തോടെ പൊട്ടിത്തെറിച്ചു. വൻ നാശനഷ്ടം സംഭവിച്ചിട്ടുണ്ടെന്നാണ് വിവരം. നാശനഷ്ടത്തിന്റെ കൃത്യമായ കണക്ക് ലഭ്യമായിട്ടില്ല. 

വടകരയിൽ നിന്ന് രണ്ടു യൂണിറ്റ് അഗ്നിരക്ഷാസേന സ്ഥലത്തെത്തി തീയണക്കാൻ ശ്രമം തുടങ്ങിയെങ്കിലും പെട്ടെന്നുതന്നെ വെള്ളം തീർന്നു. തുടർന്ന് മറ്റ് സ്ഥലങ്ങളിലുള്ള ഫയർഫോഴ്സ് യൂണിറ്റുകൾ ഓർക്കാട്ടേരിയിലേക്ക് എത്തിച്ചാണ് തീ അണച്ചത്. തീപിടിത്തത്തിന്റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല.

Post a Comment

Previous Post Next Post