കൊയിലാണ്ടി: കൊയിലാണ്ടി കുറുവങ്ങാട് സ്വകാര്യ ബസ് ഓട്ടോയിലിടിച്ച് അപകടം. അപകടത്തില്‍ ഓട്ടോ ഡ്രൈവര്‍ക്ക് പരിക്ക്. കുറുവങ്ങാട് സ്വദേശി സനലിനാണ് പരിക്കേറ്റത്. സംസ്ഥാനപാതയില്‍ ഇന്ന് വൈകുന്നേരം ആറ് മണിയോടെയായിരുന്നു സംഭവം.
താമരശ്ശേരിയില്‍ നിന്നും കൊയിലാണ്ടിയിലേക്ക് വരികയായിരുന്ന സ്വകാര്യ ബസ് എതിരെ വന്ന ഓട്ടോറിക്ഷയുമായി കൂട്ടിയിടിക്കുകയായിരുന്നു. ഓട്ടോറിക്ഷയുടെ മുന്‍ഭാഗം ബസ്സിനുള്ളില്‍ കുടുങ്ങിയ നിലയിലായിരുന്നു. കൊയിലാണ്ടിയില്‍ നിന്നും എത്തിയ ഫയർഫോഴ്സ് സംഘം ഓട്ടോ വെട്ടിപ്പൊളിച്ചാണ് സനലിനെ പുറത്തെടുത്തത്.
ഗുരുതരമായി പരിക്കേറ്റ സനലിനെ ഫയര്‍ഫോഴ്‌സിന്റെ ആംബുലന്‍സില്‍ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലും തുടർന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.