ഉള്ളിയേരി: യുവാവിനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. ഉള്ളിയേരി കക്കഞ്ചേരി മനാട് ചെറുകുന്നുമ്മൽ ഷൈജുവിനെ (40) യാണ് സ്വന്തം വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. പന്തൽ തൊഴിലാളിയായിരുന്നു. വീട്ടിനുള്ളിൽ തൂങ്ങിയ നിലയിൽ കണ്ടതിനെ തുടർന്ന് ബന്ധുക്കളും നാട്ടുകാരും ചേർന്ന് മൊടക്കല്ലൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു.
മൃതദേഹം നിലവിൽ മൊടക്കല്ലൂർ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. അത്തോളി പോലീസ് സ്ഥലത്തെത്തി തുടർനടപടികളും ഇൻക്വസ്റ്റ് നടപടികളും പൂർത്തിയാക്കിയ ശേഷം മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റും. അവിവാഹിതനാണ്. പരേതനായ ഗോപിയാണ് പിതാവ്. മാതാവ്: വിജില. സഹോദരൻ: പ്രകാശൻ. നാലു സഹോദരിമാരുമുണ്ട്.