ബാലുശ്ശേരി: കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് അസോസിയേഷൻ ബാലുശ്ശേരി മണ്ഡലം വാർഷിക സമ്മേളനം അറപ്പീടിക മറീന ഓഡിറ്റോറിയത്തിൽ വെച്ച് നടന്നു. രാവിലെ പാതകയുയർത്തിയതോടെ സമ്മേളനത്തിന് ആരംഭം കുറിച്ചു. കെഎസ്എസ്പിഎ ബാലുശ്ശേരി മണ്ഡലം പ്രസിഡണ്ട് സി. വിശ്വനാഥൻ നായരുടെ അധ്യക്ഷതയിൽ നടന്ന സമ്മേളനം ശ്രീ. വി.ടി സൂരജ് എംഎൽഎ ഉദ്ഘാടനം ചെയ്തു. പെൻഷൻകാർക്ക് ലഭിക്കാനുള്ള ക്ഷാമാശ്വാസ കുടിശ്ശിക ലഭിക്കുന്നതിനും മെഡിസെപ്പ് പദ്ധതിയിൽ കാതലായ മാറ്റങ്ങൾ വരുത്തുന്നതിനും സർക്കാർ തയ്യാറാകണമെന്ന് സമ്മേളനം ഒരു പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
കെഎസ്എസ്പിഎ ജില്ലാ സെക്രട്ടറി ഒ.എം രാജൻ മാസ്റ്റർ സമ്മേളനത്തിൽ മുഖ്യപ്രഭാഷണം നടത്തി. ഇന്ത്യൻ കരസേനയിൽ ക്യാപ്റ്റൻ റാങ്കിൽ ഡോക്ടറായി ജോലി ലഭിച്ച അക്ഷയ.എസ് കുമാറിനെ കെപിസിസി നിർവ്വാഹക സമിതി അംഗം കെ.രാമചന്ദ്രൻ മാസ്റ്റർ മെമെന്റോ നൽകി അനുമോദിച്ചു. സ്കോപ്പ് സാംസ്‌കാരിക വേദി സംസ്ഥാനതലത്തിൽ നടത്തിയ കലാ മത്സരത്തിൽ ഒപ്പന വിഭാഗത്തിൽ രണ്ടാം സ്‌ഥാനം നേടിയ ബാലുശ്ശേരി മണ്ഡലത്തിൽ നിന്നുള്ള കെഎസ്എസ്പിഎ അംഗം ഇ.കെ അനിത ടീച്ചറെ ബാലുശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് മംഗളദാസ് ത്രിവേണി മെമെന്റോ നൽകി അനുമോദിച്ചു.
കെഎസ്എസ്പിഎ മണ്ഡലം സെക്രട്ടറി എം.രവീന്ദ്രൻ സമ്മേളനത്തിൽ സ്വാഗതം പറയുകയും വാർഷിക പ്രവർത്തന റിപ്പോർട്ട് അവതരിപ്പിക്കുകയും ചെയ്തു. ട്രഷറർ കോയാമ്മു മാസ്റ്റർ വരവ്-ചിലവ് കണക്ക് അവതരിപ്പിച്ചു. സംസ്ഥാന കൗൺസിൽ അംഗം വി.സി ശിവദാസ് മാസ്റ്റർ, ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങളായ കെ.ഭാസ്കരൻ കിണറുള്ളത്തിൽ, ബാലൻ പാറക്കൽ എന്നിവർ പുതിയ അംഗങ്ങൾക്ക് വരവേൽപ്പ് നൽകി. മുതിർന്ന അംഗങ്ങളെ ആദരിക്കുകയും ചെയ്തു.
കെഎസ്എസ്പിഎ നിയോജകമണ്ഡലം പ്രസിഡണ്ട് പി.കെ സുനിൽകുമാർ, കോൺഗ്രസ്സ് ബാലുശ്ശേരി മണ്ഡലം പ്രസിഡണ്ട് വി.സി വിജയൻ, കെഎസ്എസ്പിഎ നിയോജക മണ്ഡലം സെക്രട്ടറി രമേശൻ വലിയാറമ്പത്ത്, വനിതാ ഫോറം നിയോജക മണ്ഡലം വൈസ് പ്രസിഡണ്ട് അനിത ടീച്ചർ ഇ.കെ, ജില്ലാ കൗൺസിൽ അംഗം ആലിസ് ഉമ്മൻ, നിയോജക മണ്ഡലം ജോ:സെക്രട്ടറി എൻ.പ്രഭാകരൻ മാസ്റ്റർ, നിയോജക മണ്ഡലം നിർവ്വാഹക സമിതി അംഗം വി.ടി ഉണ്ണിമാധവൻ മാസ്റ്റർ, ബാലുശ്ശേരി മണ്ഡലം വൈസ് പ്രസിഡണ്ട് ഇ. ഹരിദാസൻ എന്നിവർ ആശംസ പ്രസംഗം നടത്തി.
കെഎസ്എസ്പിഎ അംഗങ്ങളുടെ വിവിധ കലാപരിപാടികളും സമ്മേളനത്തിന്റെ ഭാഗമായി നടക്കുകയുണ്ടായി. തുടർന്ന് നിയോജകമണ്ഡലം വൈസ് പ്രസിഡണ്ടും റിട്ടേണിങ് ഓഫീസറുമായ ഉണ്ണി നായർ (അച്ച്യുത് വിഹാർ) പുതിയ കമ്മിറ്റിയുടെ രൂപീകരണത്തിന് നേതൃത്വം നൽകി. കെഎസ്എസ്പിഎ ബാലുശ്ശേരി മണ്ഡലം ഭാരവാഹികളായി താഴെ പറയുന്നവരെ തെരഞ്ഞെടുത്തു. സി.വിശ്വനാഥൻ നായർ (പ്രസിഡണ്ട്), എം.രവീന്ദ്രൻ (സെക്രട്ടറി), എൻ.പ്രഭാകരൻ മാസ്റ്റർ (ട്രഷറർ), ഇ.ഹരിദാസൻ, വി.പി ഭാസ്കരൻ (വൈസ് പ്രസിഡണ്ടുമാർ), കോയമ്മു മാസ്റ്റർ പുറങ്ങലേരി, ശശി മാസ്റ്റർ അപ്സര (ജോ:സെക്രട്ടറിമാർ). ദേശീയ ഗാനത്തോടെ സമ്മേളനത്തിന് പരിസമാപ്തി കുറിച്ചു.
Tags:
LOCAL NEWS