നരിക്കുനി: നരിക്കുനിയിൽ എംഡിഎംഎയുമായി യുവാവ് പിടിയിൽ. കിഴക്കോത്ത് വടക്കേ തൊടികയിൽ അബ്ദുൽ ഷമീർ (45) നെയാണ് കൊടുവള്ളി പോലീസ് പിടികൂടിയത്. ഓപ്പറേഷൻ തൂഫാൻ്റെ ഭാഗമായി പോലീസ് നടത്തിയ പരിശോധനക്കിടെയാണ് നരിക്കുനി-പന്നൂർ റോഡിൽ വെച്ചാണ് പ്രതി പിടിയിലായത്. 6 ഗ്രാം എംഡിഎംഎ സഹിതം ഇയാൾ സഞ്ചരിച്ച സ്കൂട്ടർ പോലീസ് കസ്റ്റഡിയിലെടുത്തു.
ശനിയാഴ്ച രാത്രിയാണ് സംഭവം. കൊടുവള്ളി എസ്ഐമാരായ ശരത് കുമാർ, അബ്ദുറഹ്മാൻ, എഎസ്ഐമാരായ സപ്നേഷ്, രാജേഷ്, ഷിബു, സീനിയർ സിപിഒമാരായ പ്രവീൺ, ഷൈജു, ഹോംഗാർഡ് രാജേഷ്, ഡ്രൈവർ ജിലു സെബാസ്റ്റ്യൻ എന്നിവർ ചേർന്നായിരുന്നു പരിശോധന നടത്തിയത്.