കൊയിലാണ്ടി: ചേമഞ്ചേരിയിൽ രണ്ടുപേരെ ട്രെയിൻതട്ടി മരിച്ച നിലയിൽ കണ്ടെത്തി. കാപ്പാട് വികാസ് നഗർ സ്വദേശികളായ യുവാവും യുവതിയുമാണ് മരിച്ചത്. ചെന്നൈ എക്സ്പ്രസ് മെയിലാണ് ഇരുവരേയും തട്ടിയത്. ഇന്ന് വൈകീട്ട് 5.45 ഓടെയായിരുന്നു അപകടം.
ചേമഞ്ചേരി റെയിൽവേ സ്റ്റേഷന് സമീപമാണ് അപകടം നടന്നത്. ട്രാക്കിൽ മൃതദേഹം കണ്ടതിനെ തുടർന്ന് നാട്ടുകാർ പോലിസിൽ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് കൊയിലാണ്ടി പോലിസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് തയ്യാറാക്കി മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി.