Trending

ചേളന്നൂർ സ്വദേശികളായ അമ്മയെയും മകളെയും ബാംഗളൂരിലെ താമസ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി.


ചേളന്നൂർ: ചേളന്നൂർ സ്വദേശികളായ അമ്മയെയും മകളെയും ബാംഗളൂർ നെലമംഗലയിലെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. കോടോളി പറമ്പത്ത് ശ്രീലേഖ (52), മകൾ അനഘശ്രീ (20) എന്നിവരാണ് മരിച്ചത്. മരണകാരണം വ്യക്തമല്ല. ബംഗളൂരിലെ ബിസിനസുകാരനും ദാസറഹള്ളി ഭാഗ് ചൊക്കസാന്ദ്ര സ്ഥാനീയ സമിതി പ്രസിഡണ്ടുമായ അജിത്തിൻ്റെ ഭാര്യയും മകളുമാണ് മരിച്ചത്. 

നെലമംഗല ഗവൺമെൻ്റ് ആശുപത്രിയിൽ പോസ്റ്റുമോർട്ടം നടപടികൾക്ക് ശേഷം ഭൗതിക ശരീരങ്ങൾ നെലമംഗലയിലെ വസതിയിലും ചൊക്കസാന്ദ്ര മാരുതി ലേഔട്ടിലും പൊതുദർശനത്തിന് വെച്ചു. പിന്നീട് സമന്വയ എജുക്കേഷനൽ ചാരിറ്റബിൾ ട്രസ്റ്റിന്‍റെ നേതൃത്വത്തിൽ പീനിയ വൈദ്യുതി ശ്മശാനത്തിൽ സംസ്കരിച്ചു. ശ്രീലേഖയുടെ സഹോദരങ്ങൾ: ശ്രീകുമാരൻ, ശ്രീജ, സുധി, ഷീബ, ഉണ്ണി.

Post a Comment

Previous Post Next Post