Trending

മകന്‍റെ ലഹരി ഉപയോഗത്തെച്ചൊല്ലി തർക്കം; കോഴിക്കോട് പിതാവിന്‍റെ അടിയേറ്റ് മകന്‍ മരിച്ചു.


കോഴിക്കോട്: കോഴിക്കോട് മീഞ്ചന്തയിൽ പിതാവിന്റെ മർദ്ദനമേറ്റു മകൻ മരിച്ചു. മീഞ്ചന്ത സ്വദേശി മിസ്ഹബ് (31) ആണ് മരിച്ചത്. പിതാവ് ഉമ്മർക്കോയയുമായി വാക്കുതർക്കത്തിനിടെ ഇരുമ്പ് ദണ്ഡുക്കൊണ്ട് അടിയേറ്റാണ് മരിച്ചത്. യുവാവ് ലഹരി ഉപയോഗിക്കുന്നതിനെ പിതാവ് ചോദ്യം ചെയ്തതിനു പിന്നാലെ ഇരുവരും തമ്മിൽ തർക്കത്തിൽ കലാശിക്കുകയായിരുന്നു. 

ലഹരിയെ ചൊല്ലിയുള്ള തർക്കം പതിവാണെന്നാണ് പോലീസ് പറയുന്നത്. ഇന്ന് രാവിലെയും സമാനമായി തർക്കമുണ്ടായി. പിന്നാലെ വീട്ടുമുറ്റത്ത് കിടന്നിരുന്ന പൈപ്പെടുത്ത് ഉമ്മർക്കോയ മകന്റെ തലയ്ക്കടിക്കുകയായിരുന്നു. മിസ്ഹബിനെ ഉടൻ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. പരിക്കേറ്റ പിതാവ് ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ പന്നിയങ്കര പോലീസ് കേസെടുത്തു.

Post a Comment

Previous Post Next Post