Trending

ജിന്ന് ചികിത്സയുടെ മറവിൽ 17-കാരിയെ പീഡിപ്പിച്ചു; തുടർന്ന് മാതാവിനോടൊപ്പം ഒളിച്ചോടിയ യുവാവ് അറസ്റ്റിൽ.


മലപ്പുറം: ജിന്ന് ചികിത്സയുടെ മറവിൽ പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിക്കുകയും തുടർന്ന് പെൺകുട്ടിയുടെ മാതാവിനെയും കൂട്ടി ഒളിച്ചോടുകയും ചെയ്ത യുവാവ് പോലീസിന്റെ പിടിയിലായി. മലപ്പുറം എടവണ്ണ കുണ്ടുതോട് സ്വദേശിയായ ജസൽ ആണ് അറസ്റ്റിലായത്. ജിന്ന് ചികിത്സക്കായി പതിനേഴുകാരിയെ സ്വന്തം വീട്ടിലേക്ക് വിളിച്ചുവരുത്തി പീഡിപ്പിക്കുകയായിരുന്നു. ചികിത്സയ്ക്കായി ഒപ്പം വന്ന കുട്ടിയുടെ മാതാവുമായി സൗഹൃദം സ്ഥാപിച്ച ഇയാൾ പിന്നീട് ഇവരെയും കൂട്ടി ഒളിച്ചോടുകയായിരുന്നു.

കേരള–കർണാടക അതിർത്തി പ്രദേശമായ ആനക്കല്ലിൽ ഇരുവരും ഒളിവിൽ കഴിയുന്നതായി ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ, കാസർകോട് മഞ്ചേശ്വരത്ത് നിന്നാണ് എടവണ്ണ പോലീസും നിലമ്പൂർ സ്ക്വാഡും ചേർന്ന് പ്രതിയെ കസ്റ്റഡിയിലെടുത്തത്. നിരവധി പേർക്ക് രോഗശാന്തിയും ജിന്ന് ചികിത്സയും നൽകുന്ന ആളാണ് പിടിയിലായ ജസൽ എന്ന് പോലീസ് വ്യക്തമാക്കി. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Post a Comment

Previous Post Next Post