Trending

നരിക്കുനിയിൽ സ്‌കൂട്ടർ താഴ്‌ചയിലേക്ക് മറിഞ്ഞ് യുവതിക്ക് ദാരുണാന്ത്യം.


നരിക്കുനി: നരിക്കുനിയിൽ ഇലക്ട്രിക് സ്കൂട്ടർ റോഡരികിലെ താഴ്ചയിലേക്ക് മറിഞ്ഞ് യുവതി മരിച്ചു. നരിക്കുനി കൂടത്തിൽ മുർഷിദ (26) യാണ് മരിച്ചത്. അപകടത്തിൽ കൂടെയുണ്ടായിരുന്ന ഭർത്താവ് ജാസിമിനും പരിക്കേറ്റു.

ഇന്നലെ രാത്രി 9.30 ഓടെ നരിക്കുനി-പന്നൂർ റോഡിൽ കൂടത്തിൽ ഭാഗത്ത് വെച്ചാണ് നാടിനെ നടുക്കിയ അപകടം. ഭർതൃവീട്ടിൽ നിന്നും സ്വന്തം വീട്ടിലേക്ക് ഭർത്താവിനൊപ്പം പോവുന്നതിനിടെ ഇരുവരും സഞ്ചരിച്ചിരുന്ന ഇലക്ട്രിക് സ്കൂട്ടർ നിയന്ത്രണം വിട്ട് റോഡരികിലെ ഒന്നര മീറ്ററോളം താഴ്ചയിലേക്ക് മറിയുകയായിരുന്നു.

ശബ്ദം കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് രക്ഷാപ്രവർത്തനം നടത്തിയത്. ഇരുവരെയും ഉടൻതന്നെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മുർഷിദയുടെ ജീവൻ രക്ഷിക്കാനായില്ല.

Post a Comment

Previous Post Next Post