Trending

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ സീലിങ് അടര്‍ന്നുവീണു; വൻ അപകടം ഒഴിവായി.


കോഴിക്കോട്: മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ സീലിങ് അടര്‍ന്നുവീണ് അപകടം. രോഗികളും കൂട്ടിരിപ്പുകാരും രക്ഷപ്പെട്ടത് അത്ഭുതകരമായി. മാതൃശിശു സംരക്ഷണ കേന്ദ്രത്തിന്റെ കെട്ടിടത്തിന് പുറത്താണ് അപകടമുണ്ടായത്. ഇന്ന് പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് അപകടം ഉണ്ടായത്.

സീലിങ് അടർന്നുവീണ സമയം സമീപത്തൊന്നും ആളുകള്‍ ഇല്ലാതിരുന്നതുകൊണ്ട് വന്‍ അപകടം ഒഴിവായി. സ്ഥിരമായി കൂട്ടിരിപ്പുകാര്‍ കിടക്കുന്നിടത്താണ് കോണ്‍ഗ്രീറ്റ് പാളികൾ അടര്‍ന്നു വീണത്. ഇന്നലെ രാത്രി കനത്ത മഴയായിരുന്നതിനാല്‍ കൂട്ടിരിപ്പുകാര്‍ അവിടെ നിന്നും മാറി കിടന്നിരുന്നു. കെട്ടിടത്തിന്റെ പലഭാഗങ്ങളിലും ഏത് സമയവും അടര്‍ന്ന് വീഴാവുന്ന സ്ഥിതിയില്‍ വിള്ളലുകൾ രൂപപ്പെട്ടിട്ടുണ്ട്.

Post a Comment

Previous Post Next Post