Trending

പള്ളിയിലെ ഭണ്ഡാരം കുത്തിത്തുറന്ന് പണം കവർന്ന കേസ്; പ്രതി പിടിയിൽ.


പേരാമ്പ്ര: പെരുവണ്ണാമൂഴി ചെമ്പനോട സെന്റ് ജോസഫ് പള്ളിയുടെ മുമ്പിലുള്ള ഭണ്ഡാരം കുത്തിത്തുറന്ന് പണം മോഷ്ടിച്ച കേസിൽ പ്രതി അറസ്റ്റിൽ. ബാലുശ്ശേരി അവിടനല്ലൂർ താണിക്കോട്ട് മീത്തൽ വീട്ടിൽ സതീശൻ ടി.എം (39) നെയാണ് പെരുവണ്ണാമൂഴി പോലീസ് അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ ഒക്ടോബർ 10-ന് രാത്രിയാണ് കേസിനാസ്പദമായ മോഷണം നടന്നത്. ഭണ്ഡാരത്തിന്റെ പൂട്ട് പൊളിച്ച് അതിനുള്ളിലുണ്ടായിരുന്ന പണം മോഷ്ടിച്ചു കൊണ്ടുപോവുകയായിരുന്നു. മുൻപും മോഷണക്കേസുകളിൽ ഇയാൾ പ്രതിയായിട്ടുണ്ട്. അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Post a Comment

Previous Post Next Post