Trending

ബൈക്കപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന അധ്യാപിക മരിച്ചു.


നടുവണ്ണൂർ: ബൈക്കപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന അധ്യാപിക മരിച്ചു. നടുവണ്ണൂർ നൊച്ചാട് സ്വദേശിനി മുരിക്കഞ്ചേരി രാജശ്രീ (48) ആണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. എടവരാട് ലോഗോസ് ഇന്റർനാഷണൽ സ്കൂളിലെ അധ്യാപികയായിരുന്നു.

ഭർത്താവ്: മനോജ്. മക്കൾ: നിരഞ്ജന, ദേവനന്ദ (ബിരുദ വിദ്യാർത്ഥിനി മീഞ്ചന്ത ഗവൺമെന്റ് കോളേജ്). അച്ഛൻ: കേശവൻ നായർ. അമ്മ: സീമന്തിനി. സഹോദരിമാർ: നിഷ (കുറ്റ്യാടി പോലീസ് സ്റ്റേഷൻ), ഷൈമ (സെയിൽസ് ടാക്സ്, കോഴിക്കോട്). രാജശ്രീയുടെ വിയോഗത്തിൽ സ്കൂൾ അധികൃതരും നാട്ടുകാരും അനുശോചനം രേഖപ്പെടുത്തി.

Post a Comment

Previous Post Next Post