കണ്ണൂർ: കണ്ണൂർ കൂത്തുപറമ്പില് പത്താം ക്ലാസ് വിദ്യാർത്ഥിനിയെ കാണാനില്ലെന്ന് പരാതി. കിണവക്കൽ കപ്പാറക്കുളം സ്വദേശിനിയായ റിംസ മെഹ്റിൻ (15) നെയാണ് കാണാതായത്. രാവിലെ സ്കൂളിലേക്ക് യൂണിഫോമിൽ വീട്ടിൽ നിന്നും പോയ കുട്ടി വൈകുന്നേരമായിട്ടും തിരിച്ചെത്തിയിരുന്നില്ല. അന്വേഷത്തില് കുട്ടി സ്കൂളിലും എത്തിയിട്ടില്ലെന്ന് വ്യക്തമായി.
ഇതേ തുടര്ന്ന് ബന്ധുക്കള് പോലീസിൽ പരാതി നല്കുകയായിരുന്നു. തൊക്കിലങ്ങാടി ഹയർസെക്കൻഡറി സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിനിയാണ് റിംസ. വെള്ള ടോപ്പും നീല പാന്റും വെള്ള ഷാലുമാണ് യൂണിഫോം. റിംസയെ തലേ ദിവസം വീട്ടിൽ നിന്നും വഴക്ക് പറഞ്ഞിരുന്നു. സിസിടിവി ദൃശ്യങ്ങള് പരിശോധിച്ച് അന്വേഷണം തുടരുകയാണെന്ന് കൂത്തുപറമ്പ് പോലീസ് വ്യക്തമാക്കി.