Trending

കൊയിലാണ്ടിയിൽ വിദ്യാര്‍ത്ഥിയെ വീടിന് സമീപത്തെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി.


കൊയിലാണ്ടി: കൊയിലാണ്ടി ചെങ്ങോട്ടുകാവിൽ വിദ്യാര്‍ത്ഥിയെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഇന്ന് വൈകീട്ട് 6.40 ഓടെ എളാട്ടേരിയിലാണ് സംഭവം. അഭയം സ്പെഷ്യൽ സ്‌കൂളിലെ വിദ്യാര്‍ത്ഥിയായിരുന്ന അഖില്‍രാജ് (23) ആണ് മരിച്ചത്. വൈകീട്ട് കാണാതായതോടെ വീട്ടുകാര്‍ അന്വേഷിച്ചപ്പോഴാണ് വീടിന് സമീപത്തെ വടക്കേടംകണ്ടിയിലെ കിണറ്റില്‍ വീണുകിടക്കുന്നതായി കണ്ടെത്തിയത്.

അധികം ഉയരമില്ലാത്ത ആള്‍മറയുള്ള കിണറ്റിലാണ് വിദ്യാര്‍ത്ഥി വീണത്. ഉടനെ കൊയിലാണ്ടി ഫയര്‍ഫോഴ്‌സിനെ വിവരമറിയിക്കുകയും സേനയെത്തി റെസ്‌ക്യൂ റോപ്പ്, നെറ്റ് എന്നിവ ഉപയോഗിച്ച് കിണറ്റില്‍ നിന്നും മൃതദേഹം പുറത്തെത്തിച്ചു. തുടർന്ന് ഫയര്‍ഫോഴ്‌സ് ആംബുലന്‍സില്‍ മൃതദേഹം കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലേയ്ക്ക് മാറ്റി. അഖില്‍രാജിൻ്റെ അച്ഛന്‍: വത്സരാജ്. അമ്മ: ഗീത.

Post a Comment

Previous Post Next Post