മലപ്പുറം: ചാർജ് ചെയ്യുന്നതിനിടെ മൊബൈൽ ഫോൺ പൊട്ടിത്തെറിച്ചു. മലപ്പുറം കോട്ടപ്പുറം സ്വദേശി ഗണേശന്റെ ഫോണാണ് പൊട്ടിത്തെറിച്ചത്. രാത്രി ഫോൺ ചാർജ് ചെയ്യുന്നതിനിടെയാണ് സംഭവം. വാറന്റി കാലാവധി അവസാനിച്ചിട്ടില്ലാത്ത വിവോയുടെ X200 FE ഫോണാണ് പൊട്ടിത്തെറിച്ചതെന്ന് ഗണേശൻ പറഞ്ഞു.
വൻ ശബ്ദത്തോടെ പൊട്ടിത്തെറിച്ച് ഫോൺ വെച്ചിരുന്ന ടേബിളിനും തീപിടിച്ചു. എന്നാൽ കൃത്യസമയത്ത് തന്നെ ഗണേഷൻ തീ അണച്ചതുകൊണ്ട് വൻ ദുരന്തം ഒഴിവായി. ഫോൺ വാങ്ങിയിട്ട് 11 മാസം ആയിട്ടെ ഉള്ളുവെന്നും കടയിൽ കൊണ്ടു ചെന്നപ്പോൾ ഒന്നും ചെയ്യാൻ കഴില്ലെന്ന് കടയുടമ പറഞ്ഞതായും ഗണേഷൻ പറഞ്ഞു. ഫോൺ പൊട്ടിത്തെറിക്കാനുള്ള കാരണം വ്യക്തമല്ല.