Trending

ഉള്ളിയേരി കക്കഞ്ചേരിയില്‍ നായയെ വിഴുങ്ങി പെരുമ്പാമ്പ്; വനവകുപ്പ് അധികൃതരെത്തി പിടികൂടി.


ഉള്ളിയേരി: ഉള്ളിയേരി കക്കഞ്ചേരിയിൽ പെരുമ്പാമ്പിനെ പിടികൂടി. മനാട് ആണ്ടിലേരി താഴെ ബിൻഷാദിന്റെ വീടിന്റെ പുറകു വശത്ത് നിന്നുമാണ് ഏതാണ്ട് 25 കിലോയോളം തൂക്കം വരുന്ന കൂറ്റൻ പെരുമ്പാമ്പിനെ പിടികൂടിയത്. ബുധനാഴ്ച രാവിലെയായിരുന്നു സംഭവം.

നായയെ വിഴുങ്ങിയിരിക്കുന്ന സമയത്താണ് പ്രദേശവാസികള്‍ പാമ്പിനെ കണ്ടത്. ആളുകള്‍ നോക്കിനില്‍ക്കേ നായയെ പാമ്പ് പുറത്തേക്ക് തന്നെ തള്ളി. പിന്നാലെ നാട്ടുകാര്‍ പെരുമ്പാമ്പിനെ പിടികൂടി ചാക്കിലാക്കുകയായിരുന്നു. പെരുവണ്ണാമൂഴി ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസിൽ വിവരം അറിയിച്ചതിൻ്റെ അടിസ്ഥാനത്തിൽ ഫോറസ്റ്റ് അധികൃതരെത്തി പാമ്പിനെ കൊണ്ടുപോയി.

Post a Comment

Previous Post Next Post