Trending

കളഞ്ഞുകിട്ടിയ നാലരപ്പവൻ സ്വർണമാല പോലീസിലേൽപ്പിച്ച് യുവാവ് മാതൃകയായി.


ബാലുശ്ശേരി: കളഞ്ഞു കിട്ടിയ സ്വർണ്ണമാല പോലീസ് സ്റ്റേഷനിൽ ഏൽപ്പിച്ച് യുവാവ് മാതൃകയായി. പൂനൂർ സ്വദേശിയായ അഭിലാഷ് ആണ് ഇന്നലെ നന്മണ്ടയിൽ നിന്നും വീണുകിട്ടിയ നാലര പവൻ വരുന്ന സ്വർണം ബാലുശ്ശേരി പോലീസിന് കൈമാറി മാതൃകയായത്. കോൺഗ്രസ് മണ്ഡലം സെക്രട്ടറി രാജേന്ദ്രൻ ചെട്ടിയാൻകണ്ടിക്ക് ഒപ്പമാണ് അഭിലാഷ് മാലയുമായി പോലീസ് സ്റ്റേഷനിൽ എത്തിയത്. 

സ്വർണമാല ബാലുശ്ശേരി പോലീസ് സ്റ്റേഷനിൽ ഏൽപ്പിക്കുകയും, തുടർന്ന് പോലീസ് മുഖാന്തരം യഥാർത്ഥ ഉടമയെ കണ്ടെത്തി അഭിലാഷ് തന്നെ തിരികെ നൽകുകയുമായിരുന്നു. അഭിലാഷിന്റെയും രാജേന്ദ്രന്റെയും ഈ മാതൃകാപരമായ ഇടപെടലിന് ഉടമയും, പോലീസും നാട്ടുകാരും അഭിനന്ദനങ്ങൾ അറിയിച്ചു.

Post a Comment

Previous Post Next Post