Trending

വിദ്യാർത്ഥികൾക്ക് അടക്കം എംഡിഎംഎ വിൽപ്പന; കോളേജ് അധ്യാപകനടക്കം നാലുപേർ അറസ്റ്റിൽ.


മലപ്പുറം: മലപ്പുറം നിലമ്പൂരിൽ വിദ്യാർത്ഥികൾക്കടക്കം എംഡിഎംഎ വിൽക്കുന്ന കോളേജ് അധ്യാപകനടക്കം നാലുപേർ അറസ്റ്റിൽ. മമ്പാട് എംഇഎസ് കോളേജിലെ താത്കാലിക അധ്യാപകൻ സുഹൈൽ പെരിങ്ങോടൻ, എടവണ്ണ സ്വദേശി ടി.എൻ റീന, നിലമ്പൂർ സ്വദേശികളായ വിവേക് വിജയൻ, സുബ്രഹ്മണ്യൻ എന്നിവരെയാണ് നിലമ്പൂർ സബ് ഇൻസ്‌പെക്ടർ കെ.എം അർഷിദ് അറസ്റ്റു ചെയ്തത്.

തുടർന്നുള്ള അന്വേഷണത്തിലാണ് അധ്യാപകനായ സുഹൈൽ, വിവേകിനും റീനയ്ക്കും സ്ഥിരമായി എംഡിഎംഎ വിൽക്കുന്നുണ്ടെന്ന വിവരം ലഭിച്ചതെന്ന് പോലീസ് പറഞ്ഞു. ജില്ലാ പോലീസ് മേധാവിയുടെ നിർദ്ദേശത്തെ തുടർന്ന് വിശദമായി നടത്തിയ അന്വേഷണത്തിൽ അധ്യാപകൻ വിദ്യാർത്ഥികൾക്കും സുഹൃത്തുക്കൾക്കും വ്യാപകമായി വിൽപ്പന നടത്തുന്നുണ്ടെന്ന് പോലീസിന് വിവരം കിട്ടി. 

മോങ്ങം അരിമ്പ്ര സ്വദേശിയായ സുഹൈൽ മൂന്നു വർഷമായി മമ്പാട് കോളേജിലെ സ്റ്റാറ്റിസ്റ്റിക്‌സ് അധ്യാപകനാണ്. ഇയാൾ കൊണ്ടോട്ടി, മഞ്ചേരി ഭാഗങ്ങളിലെ മൊത്തവിതരണക്കാരിൽ നിന്ന് ലഹരിവസ്തുക്കൾ വാങ്ങി നിലമ്പൂരിലും സമീപപ്രദേശങ്ങളിലും വിൽക്കാറുണ്ടെന്നും സ്ഥിരം എംഡിഎംഎ ഉപയോഗിക്കുന്ന ആളാണെന്നും സമ്മതിച്ചതായി പോലീസ് പറഞ്ഞു.

നിലമ്പൂർ ഡിവൈഎസ്പി കെ.റഫീക്കിന്റെ നിർദ്ദേശപ്രകാരം നിലമ്പൂർ സർക്കിൾ ഇൻസ്‌പെക്ടർ എൻ.ബി ഷൈജുവിന്റെ നേതൃത്വത്തിലായിരുന്നു അന്വേഷണം. സ്‌ക്വാഡ് അംഗങ്ങളായ പി.സാബിറലി, പി.സജീഷ്, സി.കെ സജീഷ്, എം.കൃഷ്ണദാസ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ അറസ്റ്റു ചെയ്തത്.

Post a Comment

Previous Post Next Post