പേരാമ്പ്ര: ചക്കിട്ടപ്പാറയിൽ ജോലിക്കിടയിൽ കടന്നൽക്കുത്തേറ്റ് തെങ്ങുകയറ്റ തൊഴിലാളി മരിച്ചു. മുതുകാട് അന്നച്ചാംകണ്ടി മധു (49) ആണ് മരിച്ചത്. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു മരണം.
വ്യാഴാഴ്ച ഉച്ചയോടെയാണ് സംഭവം. ചക്കിട്ടപാറ പന്തിരിക്കരയിൽ സ്വകാര്യ വ്യക്തിയുടെ കൃഷിയിടത്തിലെ തെങ്ങിൽ കയറുന്നതിനിടയിൽ കടന്നലിന്റെ കുത്തേൽക്കുകയായിരുന്നു. ഭാര്യ: ഗ്രീഷ്മ (യുഎഇ). മക്കൾ: കൃഷ്ണ മധു, കാർത്തിക് മധു. സഹോദരങ്ങൾ: സത്യൻ, മിനി, സുനിൽ, സിനി.
സംസ്‌കാരം വെള്ളിയാഴ്ച രാത്രി ഒൻപതിന്.