നരിക്കുനി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ ലൈഗികകാതിക്രമം നടത്തിയ പ്രതിക്ക് നാലു വർഷം കഠിന തടവും 55,000 രൂപ പിഴയും വിധിച്ചു. നരിക്കുനി പറശ്ശേരിമുക്ക് പൊയിലിൽ അബ്ദുൽ റഹ്മാനെയാണ് കൊയിലാണ്ടി ഫാസ്റ്റ്ട്രാക്ക് സ്പെഷ്യൽ കോടതി ജഡ്‌ജി കെ.നൗഷാദലി ശിക്ഷിച്ചത്. 2023ൽ നടന്ന പോക്സോ കേസിലാണു വിധി.
പെൺകുട്ടിയെ പ്രതി വീട്ടിൽ വെച്ചാണ് ലൈംഗികമായി ഉപദ്രവിച്ചത്. മാനസികമായി തകർന്ന പെൺകുട്ടി കോഴിക്കോട് മെഡിക്കൽ കോളേജിലെ ഡോക്ടറോട് കാര്യം പറയുകയും തുടർന്ന് കൊടുവള്ളി പോലീസ് പോക്സോ കേസ് രജിസ്റ്റർ ചെയ്യുകയുമായിരുന്നു. എസ്ഐ എ.പി അനൂപിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടത്തി പ്രതിയെ പിടികൂടിയത്. പ്രോസിക്യൂഷനു വേണ്ടി അഭിഭാഷകനായ പി.ജെതിൻ ഹാജരായി.