Trending

ഭർത്താവിന്റെ കൈയ്യിൽ തേങ്ങ കൊടുത്ത് മന്ത്രം ചൊല്ലാൻ നിർദ്ദേശിച്ചു; പിന്നാലെ യുവതിക്ക് പീഡനം, വ്യാജ സിദ്ധൻ അറസ്റ്റിൽ.


താമരശ്ശേരി: താമരശ്ശേരി പുതുപ്പാടിയിൽ യുവതിയെ പീഡിപ്പിച്ച വ്യാജ സിദ്ധൻ അറസ്റ്റിൽ. പുതുപ്പാടി ആലഞ്ചേരി കളത്തിൽ അൻവർ സാദത്താണ് പോലീസിൻ്റെ പിടിയിലായത്. ഒന്നര മാസം മുമ്പ് വിവാഹം കഴിഞ്ഞ യുവതിയെയാണ് പീഡിപ്പിച്ചത്.

ദാമ്പത്യപ്രശ്നം പരിഹരിക്കുന്നതിനായാണ് അൻവർ സാദത്തിന്റെ അടുത്ത് യുവതിയും ഭർത്താവും എത്തിയത്. യുവതിയുടെ തലയിൽ പുതപ്പിട്ട ശേഷം ഭർത്താവിന്റെ കൈയ്യിൽ തേങ്ങ കൊടുത്ത് പുറത്തേക്ക് നോക്കി മന്ത്രം ചെല്ലാൻ നിർദ്ദേശിച്ചു. 

പിന്നാലെ യുവതിക്കൊപ്പം പുതപ്പിനകത്ത് കയറി പീഡിപ്പിക്കുകയായിരുന്നു. നേരത്തെ പ്രായപൂർത്തിയാവത്ത കുട്ടിയെ പീഡിപ്പിച്ചതിന് പോക്‌സോ കേസിൽ അറസ്റ്റിലായ വ്യക്തിയാണ് അൻവർ സാദത്ത്.

Post a Comment

Previous Post Next Post