പയ്യോളി: പയ്യോളി കീഴൂരിൽ യുവാവിനെ വർക്ക്ഷോപ്പിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പള്ളിക്കര നൈവാരണി പാലത്തിന് സമീപം ഷാപ്പിൽകുനി അഭിലാഷ് (34) ആണ് മരിച്ചത്. ബുധനാഴ്ച വൈകുന്നേരം അഞ്ചുമണിയോടെ സ്വന്തമായി നടത്തുന്ന വർക്ക്ഷോപ്പിനുള്ളിലാണ് മൃതദേഹം കണ്ടെത്തിയത്.
വൈകീട്ട് വീട്ടിലെത്തേണ്ട സമയമായിട്ടും അഭിലാഷിനെ കാണാത്തതിനെ തുടർന്ന് ഭാര്യ ഫോണിൽ വിളിച്ചെങ്കിലും പ്രതികരണമുണ്ടായില്ല. തുടർന്ന് സംശയം തോന്നിയ വീട്ടുകാർ സമീപത്തെ കടക്കാരെ വിവരമറിയിക്കുകയായിരുന്നു. വർക്ക്ഷോപ്പിന്റെ മുൻഭാഗത്തെ ഷട്ടർ താഴ്ത്തിയ നിലയിൽ ആയിരുന്നതിനാൽ പിൻ വാതിലിലൂടെ അകത്തുകയറി പരിശോധിച്ചപ്പോഴാണ് അഭിലാഷിനെ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്.
പരേതരായ ബാലന്റെയും പുഷ്പയുടെയും മകനാണ്. ഭാര്യ: ശ്രീലക്ഷ്മി. മക്കൾ: ശ്രീബാല, ശ്രീദർശ്. സഹോദരങ്ങൾ: വിജില, വിജീഷ.