Trending

ജ്വല്ലറിയിൽ നിന്നും 4 വർഷത്തിനിടെ തട്ടിയത് 4 കോടിയോളം രൂപയുടെ സ്വർണ്ണം; അസി.മാനേജർ അറസ്റ്റിൽ.


പാലക്കാട്: പട്ടാമ്പി കറുകപുത്തൂരിലെ റുസിയ ഗോള്‍ഡ് ജ്വല്ലറിയില്‍ നിന്ന് 3.85 കോടി വിലമതിക്കുന്ന സ്വര്‍ണാഭരണങ്ങള്‍ തട്ടിയെടുത്തെന്ന പരാതിയില്‍ ജീവനക്കാരൻ അറസ്റ്റിൽ. തിരുമിറ്റക്കോട് പള്ളിപ്പുറം സ്വദേശി പടിയൻചിറയ്ക്കൽ വിജേഷ് (38) നെയാണ് ചാലിശ്ശേരി പോലീസ് അറസ്റ്റ് ചെയ്തത്. ജ്വല്ലറിയുടെ ഉടമയായ ചാത്തന്നൂര്‍ വെട്ടത്ത് പറമ്പില്‍ വീട്ടില്‍ കരീം നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇയാൾക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്. 

2022 ഏപ്രില്‍ ഒന്നു മുതല്‍ 2026 സെപ്റ്റംബര്‍ 20 വരെയുള്ള കാലയളവില്‍ സ്ഥാപനത്തിലെ അസി. മാനേജറായിരുന്ന പ്രതി ഉടമയെയും മറ്റു ജീവനക്കാരെയും അറിയിക്കാതെ വ്യാജ രേഖകളും മറ്റും ഉപയോഗിച്ച് സ്വര്‍ണാഭരണങ്ങള്‍ തട്ടിയെടുത്തെന്നാണ് പരാതി. 2510.915 ഗ്രാം സ്വര്‍ണാഭരണങ്ങള്‍ സ്ഥാപനത്തില്‍ നിന്ന് നഷ്ടപ്പെട്ടതായി പരാതിയില്‍ സൂചിപ്പിച്ചിട്ടുണ്ട്. ഏകദേശം 3,85,00,000 രൂപ വിലമതിക്കുന്നതായും പരാതിയിൽ പറയുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Post a Comment

Previous Post Next Post