Trending

പുതുപ്പാടിയിൽ കടയിൽ സാധനം വാങ്ങാനെന്ന വ്യജേനയെത്തി യുവതിയ്ക്ക് നേരെ അതിക്രമം.


പുതുപ്പാടി: താമരശ്ശേരി പുതുപ്പാടി പഞ്ചായത്ത് ബസാറിലെ കടയിൽ വ്യാപാരിയായ യുവതിക്ക് നേരെ അതിക്രമം. സാധനം വാങ്ങാനെന്ന വ്യാജേന എത്തിയ യുവാവ് കൗണ്ടറിലിരിക്കുകയായിരുന്ന യുവതിയെ കടന്നുപിടിക്കുകയായിരുന്നു. യുവതി ബഹളം വെച്ചതോടെ നാട്ടുകാരും വ്യാപാരികളും ഓടിയെത്തി പ്രദേശത്ത് തിരച്ചിൽ നടത്തിയെങ്കിലും യുവാവ് ഓടിരക്ഷപ്പെട്ടു. 

തിങ്കളാഴ്ച ഉച്ചയ്ക്ക് 2.30 ഓടെയാണ് സംഭവം. ഇയാൾ മുൻപും രണ്ടുതവണ കടയിലെത്തിയിരുന്നതായും പെരുമാറ്റത്തിൽ അസ്വാഭാവികത തോന്നിയിരുന്നതായും യുവതി പറഞ്ഞു. സംഭവത്തിൽ യുവതി താമരശ്ശേരി പോലീസിൽ പരാതി നൽകി. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Post a Comment

Previous Post Next Post