Trending

സഹോദരങ്ങൾ തമ്മിൽ തർക്കം; കൊയിലാണ്ടിയിൽ അനുജൻ ജ്യേഷ്ഠനെ കത്രിക കൊണ്ട് കുത്തി.


കൊയിലാണ്ടി: കൊയിലാണ്ടി കുറുവങ്ങാട് സഹോദരങ്ങൾ തമ്മിലുണ്ടായ വാക്കുതർക്കത്തിനിടെ ജ്യേഷ്ഠന് കത്രികകൊണ്ട് കുത്തേറ്റു. കുറുവങ്ങാട് സ്വദേശി അഫ്സീറിനാണ് (39) ഗുരുതരമായി പരിക്കേറ്റത്. ഇന്നലെ രാത്രി 11 മണിയോടെയായിരുന്നു സംഭവം. തർക്കത്തിനിടെ അനുജൻ അഫ്സീറിന്റെ നെഞ്ചിലേക്ക് കത്രിക കുത്തിയിറക്കുകയായിരുന്നു. 

നെഞ്ചിൽ കത്രിക തറച്ച നിലയിൽ അഫ്സീറിനെ ആദ്യം കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലും തുടർന്ന്, അടിയന്തര ശസ്ത്രക്രിയയിലൂടെ കത്രിക പുറത്തെടുക്കുന്നതിനായി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കും മാറ്റി. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Post a Comment

Previous Post Next Post