Trending

എലത്തൂരിൽ കാറിടിപ്പിച്ച് കവർച്ച; ഒളിവിൽ കഴിഞ്ഞ പ്രതി അറസ്റ്റിൽ.


എലത്തൂർ: കാർ ഇടിച്ച് നിർത്തിച്ച് യുവാവിന്റെ മൊബൈൽ ഫോണും പണവും കവർന്ന കേസിൽ പ്രതി അറസ്റ്റിൽ. ഒളിവിൽ കഴിയുകയായിരുന്ന ചെട്ടികുളം സ്വദേശി കൊല്ലക്കണ്ണൻ എന്ന അമിത് ലാൽ (25) നെയാണ് എലത്തൂർ പോലീസ് അറസ്റ്റ് ചെയ്തത്.

ആഗസ്റ്റ് 11ന് രാത്രി 10 മണിയോടെയായിരുന്നു കേസിനാസ്പദമായ സംഭവം. എലത്തൂർ സ്വദേശിയായ യുവാവും സഹോദരനും സഞ്ചരിച്ചിരുന്ന കാറിൽ പ്രതികളുടെ കാർ ഇടിച്ചു നിർത്തിച്ച ശേഷം, കാറിലുണ്ടായിരുന്നവരെ മർദ്ദിച്ച് 13,000 രൂപയും മൊബൈൽ ഫോണും കവരുകയായിരുന്നു.

സംഭവത്തിനു ശേഷം ഒളിവിൽ കഴിയുകയായിരുന്ന പ്രതി അരയിടത്ത് പാലത്തെ ലോഡ്ജിൽ സുഹൃത്തിനെ കാണാൻ എത്തിയെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ എലത്തൂർ പോലീസും കോഴിക്കോട് സിറ്റി ഡാൻസാഫ് സംഘവും ചേർന്നാണ് പിടികൂടിയത്.

പ്രതി നേരത്തെയും കവർച്ച കേസുകളിൽ ഉൾപ്പെട്ട ആളാണെന്ന് പോലീസ് പറഞ്ഞു. ഇയാളുടെ പേരിൽ പ്രായമായ സ്ത്രീയുടെ മാല പൊട്ടിച്ചതടക്കമുള്ള കേസുകൾ നിലവിലുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Post a Comment

Previous Post Next Post