Trending

വാഹനം ഓടിക്കുന്നതിനിടെ ഹൃദയാഘാതം; കാക്കൂർ സ്വദേശി ബഹ്‌റൈനിൽ മരിച്ചു.


മനാമ: ബഹ്റൈനിൽ വാഹനം ഓടിക്കുന്നതിനിടെ ഹൃദയാഘാതം സംഭവിച്ച് പ്രവാസി മലയാളി മരിച്ചു. കോഴിക്കോട് കാക്കൂർ സ്വദേശി അൻവർ സ്വാദിഖ് (48) ആണ് മരിച്ചത്. കാർ ഓടിക്കുന്നതിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയും വാഹനം ഇടിച്ചു നിർത്തുകയുമായിരുന്നു. പിന്നീട് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ ര‍ക്ഷിക്കാനായില്ല.

ഭാര്യ: സുൽഫത്ത്. മൂന്ന് മക്കളുണ്ട്. മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുകയാണ്.

Post a Comment

Previous Post Next Post