Trending

കുളിമുറിയിലെ വെള്ള ടാങ്കിൽ വീണ് സഹോദരങ്ങളായ രണ്ടു കുട്ടികൾക്ക് ദാരുണാന്ത്യം.


പാലക്കാട്: ചിറ്റൂർ കൊഴിഞ്ഞാമ്പാറയിൽ കുളിമുറിയിലെ വെള്ള ടാങ്കിൽ വീണ് രണ്ടു കുട്ടികൾ മരിച്ചു. സഹോദരങ്ങളായ ജെന്നിഫർ ജൂലിയേറ്റ് (5), റോബിൻ ക്രിസ്റ്റോഫർ (3) എന്നിവരാണ് മരിച്ചത്. വടകരപ്പതി മണൽകാട് ജോൺ കുമാർ-നിവേദ്യ ദമ്പതികളുടെ മക്കളാണ് ഇരുവരും. മേനോന്‍പാറ കൂരാങ്കാടുള്ള ഇവർ താമസിക്കുന്ന വാടക വീട്ടിലാണ് ദാരുണസംഭവം.

ഇന്ന് രാവിലെ 10.30 ഓടെയാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. കുട്ടികള്‍ കളിച്ചുകൊണ്ടിരുന്നതായിരുന്നു എന്നാണ് വീട്ടുകാര്‍ പറയുന്നത്. എന്നാല്‍ എങ്ങനെയാണ് ടാങ്കിലേക്ക് വീണതെന്ന് വ്യക്തമല്ല. കൊഴിഞ്ഞാമ്പാറ പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. മൃതദേഹങ്ങൾ പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.

Post a Comment

Previous Post Next Post