Trending

ഉപയോഗിക്കാത്ത റേഷൻ കാർഡുകൾക്കെതിരെ നടപടിക്ക് നീക്കം; യഥാർത്ഥ ഉടമയെങ്കിൽ തെളിയിക്കാൻ 3 മാസം സമയം.


ന്യൂഡൽഹി: കഴിഞ്ഞ ആറു മാസത്തിൽ ഉപയോഗിക്കാത്ത റേഷൻ കാർഡുകൾ മരവിപ്പിക്കാനുള്ള നീക്കവുമായി കേന്ദ്രസർക്കാർ. കഴിഞ്ഞ ആറു മാസം റേഷൻ കാർഡുകൾ ഉപയോഗിക്കാത്ത 1.58 കോടി പേരുടെ ആനുകൂല്യങ്ങൾ ഒക്ടോബർ 01 മുതൽ മരവിപ്പിക്കാനാണ് നീക്കം. ഇവരുടെ റേഷൻ കാർഡുകൾ മരവിപ്പിക്കുമെങ്കിലും പേര് വെട്ടാനുള്ള നടപടി ഉടനെയുണ്ടാകില്ല. പകരം ഇവ യഥാർത്ഥ ഉപഭോക്താക്കൾ തന്നെയാണെന്ന് തെളിയിക്കാൻ മൂന്ന് മാസത്തെ സമയം നൽകും. ഇതിനുള്ളിൽ തിരിച്ചറിയൽ നടപടികൾ പൂർത്തിയാക്കുകയാണെങ്കിൽ കാർഡുകൾ മരവിപ്പിച്ച നടപടി പിൻവലിക്കും. വ്യാജ കാർഡുകളും ഡ്യൂപ്ലിക്കേറ്റ് കാർഡുകളും സംശയാസ്പദമായ കാർഡുകളും ഒഴിവാക്കാനാണ് നീക്കമെന്നാണ് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നത്.

Post a Comment

Previous Post Next Post