Trending

പ്രണയ നൈരാശ്യം; റിസോർട്ട് റിസപ്ഷനിസ്റ്റിനെ സുഹൃത്ത് കുത്തിക്കൊലപ്പെടുത്തി.


പത്തനംതിട്ട: കോഴഞ്ചേരി മാരാമൺ റിസോർട്ടിലെ റിസപ്ഷനിസ്റ്റിനെ സുഹൃത്ത് കുത്തിക്കൊലപ്പെടുത്തി. കുളത്തൂപ്പുഴ സ്വദേശി ദിൽ‌ഷയെ (20) ആണ് സുഹൃത്ത് കീഴൂകര സ്വദേശി ജിത്തു കൊലപ്പെടുത്തിയത്. പ്രണയ നൈരാശ്യമാണ് കൊലപാതകത്തിനു പിന്നിലെന്നാണ് വിവരം.

ചൊവ്വാഴ്ച ഉച്ചയ്ക്ക് 1.30 ഓടെ ജിത്തു സംഭവസ്ഥലത്തെത്തി ദിൽഷയെ ഹോട്ടലിന് പുറത്തേക്ക് വിളിക്കുകയായിരുന്നു. തുടർന്ന് സംസാരത്തിനിടെ ഇരുവരും തമ്മിൽ വാക്തർക്കമുണ്ടാവുകയും ദിൽഷയെ കൊലപ്പെടുത്തുകയുമായിരുന്നു. ഉടൻതന്നെ ദിൽഷയെ റിസോർട്ട് ജീവനക്കാർ ചേർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ദിൽ‌ഷ പ്രണയത്തിൽ നിന്ന് പിന്മാറിയതാണ് ജിത്തുവിന്റെ പകയ്ക്ക് കാരണമെന്ന് പോലീസ് പറയുന്നു. പ്രതി യുവതിയെ കൊല്ലണമെന്ന് തീരുമാനിച്ച് ഉറപ്പിച്ചാണ് റിസോർട്ടിലേക്ക് എത്തിയത്. തന്നെ വഞ്ചിച്ചെന്ന് ഉറക്കെ ആക്രോശിച്ചുകൊണ്ടായിരുന്നു ജിത്തു ദിൽഷയുടെ കഴുത്തിൽ പലതവണ കുത്തിയത്. 

പത്തു മിനിറ്റോളം പുറത്ത് നിന്ന് യുവതിയുമായി സംസാരിച്ച ശേഷമായിരുന്നു പ്രതിയുടെ ആക്രമം. കൊലപാതകത്തിന് ഉപയോഗിച്ച കത്തി ഓൺലൈനായി വാങ്ങിയതാണെനാണ് പ്രതിയുടെ മൊഴി. ആശുപത്രിയിലേക്ക് കൊണ്ടുപോകുമ്പോഴും ദിൽഷയ്ക്ക് ജീവന്നുണ്ടായിരുന്നു. ആശുപത്രിയിൽ എത്തിയ ശേഷം ഡോക്ടർമാർ മരണം സ്ഥിരീകരിക്കുകയായിരുന്നു.

Post a Comment

Previous Post Next Post