നന്മണ്ട: റിട്ട.അധ്യാപകനും മാധ്യമ പ്രവർത്തകനുമായിരുന്ന നന്മണ്ട പിലാത്തോട്ടത്തിൽ പ്രകാശൻ (67) നിര്യാതനായി. മാതൃഭൂമി പത്രത്തിൻ്റെ നന്മണ്ട പ്രാദേശിക ലേഖകനായിരുന്നു. മനോരമ, മാധ്യമം, മെട്രോ വാർത്ത തുടങ്ങിയ പത്രങ്ങളുടെ പ്രാദേശിക ലേഖകനായും ദീർഘകാലം പ്രവർത്തിച്ചിട്ടുണ്ട്. ബാലുശ്ശേരി പ്രസ് ക്ലബ്ബിന്റെ മുൻ പ്രസിഡന്റായിരുന്നു.
അച്ഛൻ: പരേതനായ പാച്ചർ മാസ്റ്റർ. അമ്മ: ലക്ഷ്മി. ഭാര്യ: ശ്രീലത (റിട്ട. അധ്യാപിക അൽഫോൻസ പബ്ലിക് സ്‌കൂൾ താമരശ്ശേരി). മക്കൾ: അനു പ്രകാശ് (എക്സെസ് റെയിഞ്ച് ഓഫീസ് കോഴിക്കോട്), അയന പ്രകാശ് (അനസ്തേഷ്യസിസ്റ്റ് വിജയലക്ഷ്മി ഹോസ്പിറ്റൽ, എർണാകുളം). സഹോദരങ്ങൾ: സുരേഷ്കുമാർ (കച്ചവടം പുന്നശ്ശേരി), സന്തോഷ്കുമാർ (റിട്ട. എസ്ഐ), പ്രദീപ്കുമാർ (കച്ചവടം നന്മണ്ട), ബീനകുമാരി ചെറുകുളം, പരേതരായ രാജേന്ദ്രൻ, ഹരിദാസ്.
സംസ്ക്കാരം ബുധനാഴ്ച രാവിലെ 11ന് നന്മണ്ട നാഷനൽ സ്‌കൂളിന് സമീപത്തെ പിലാത്തോട്ടത്തിൽ വീട്ടുവളപ്പിൽ.
Tags:
OBITUARY