Trending

ബാലുശ്ശേരിയിൽ വയോധികന് നേരെ ക്രൂരമർദ്ദനം; പ്രതിക്കെതിരെ കേസ്, സിസിടിവി ദൃശ്യങ്ങൾ പുറത്ത്.


ബാലുശ്ശേരി: ബാലുശ്ശേരിയില്‍ വയോധികന് നേരെ അതിക്രമം. ബാലുശ്ശേരി ബീവറേജിന് സമീപം തുരുത്യാട് ഞാട്ടിപ്പാറ മീത്തല്‍ അശോകന് (63) നേരെയാണ് ആക്രമണമുണ്ടായത്. ഗുരുതരമായി പരിക്കേറ്റ അശോകനെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ കൂട്ടാലിട സ്വദേശി ബബീഷിനെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. ബബീഷ് ഇരുനൂറു രൂപ ആവശ്യപ്പെട്ടത് നൽകാത്തതിനെ തുടർന്നായിരുന്നു അശോകന് ക്രൂരമായ മർദ്ദനമേറ്റത്.

പണം നൽകാൻ തയ്യാറാകാതിരുന്ന അശോകനെ ക്രൂരമായി മർദ്ദിക്കുകയും ചവിട്ടി തള്ളിയിടുകയും ചെയ്യുകയായിരുന്നു. വീഴ്ചയിൽ തലയടിച്ച് വീണാണ് അശോകന് ഗുരുതരമായി പരിക്കേറ്റത്. സംഭവവുമായി ബന്ധപ്പെട്ട് ബബീഷിനെതിരെ പൊലീസ് കേസെടുത്തെങ്കിലും ഇയാൾ ഒളിലവാണ്. പ്രതിക്കായുള്ള അന്വേഷണം ബാലുശ്ശേരി പൊലീസ് ഊർജിതമാക്കിയിട്ടുണ്ട്. ആക്രമണത്തിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നു.

Post a Comment

Previous Post Next Post