കിഴക്കോത്ത്: കിഴക്കോത്ത് പന്നൂരിൽ ബൈക്ക് ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ച് ഉണ്ടായ അപകടത്തിൽ പൂനൂർ സ്വദേശി മരിച്ചു. പൂനൂർ ഒതയോത്ത് ചാലിൽ പുറായിൽ പ്രകാശൻ (58) ആണ് മരിച്ചത്. ഇന്ന് രാവിലെ 10 മണിയോടെ പന്നൂർ -നരിക്കുനി റോഡിലായിരുന്നു അപകടം.
നിയന്ത്രണം വിട്ട ബൈക്ക് ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ച് പ്രകാശന് ഗുരുതരമായി പരിക്കേൽക്കുകയായിരുന്നു. ഉടൻതന്നെ നാട്ടുകാർ കൊടുവള്ളിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. തുടർ നടപടികൾക്കായി മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി.