Trending

തിരുവള്ളൂരിൽ നിയന്ത്രണം വിട്ട കാർ ആൾക്കൂട്ടത്തിലേക്ക് പാഞ്ഞുകയറി; അഞ്ച് പേർക്ക് ഗുരുതര പരിക്ക്.


വടകര: വടകര തിരുവള്ളൂരിൽ ഓടിക്കൊണ്ടിരുന്ന കാർ നിയന്ത്രണം വിട്ട് റോഡരികിൽ നിന്ന ആൾക്കൂട്ടത്തിലേക്ക് പാഞ്ഞുകയറി അഞ്ച് പേർക്ക് ഗുരുതരമായി പരിക്കേറ്റു. തിരുവള്ളൂർ ടൗൺ ജംഗ്ഷന് സമീപം ഇന്ന് വൈകുന്നേരമായിരുന്നു അപകടം. അമിതവേഗതയിൽ എത്തിയ കാർ ഓട്ടോറിക്ഷയെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു. 

നിയന്ത്രണം വിട്ട കാർ റോഡരികിൽ നിൽക്കുകയായിരുന്ന ആളുകളെയും സമീപത്ത് പാർക്ക് ചെയ്തിരുന്ന വാഹനങ്ങളെയും ഇടിച്ചു തെറിപ്പിച്ചു. പരിക്കേറ്റവരെ നാട്ടുകാരും പോലീസും ചേർന്ന് ഉടൻ തന്നെ വടകര ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തിൽ കാറിന്റെ മുൻഭാഗം പൂർണ്ണമായും തകർന്നു.

Post a Comment

Previous Post Next Post