Trending

എളേറ്റിൽ ചെറ്റക്കടവിൽ മരം പൊട്ടിവീണ് ഗതാഗതവും വൈദ്യുതി ബന്ധവും തടസപ്പെട്ടു.

എളേറ്റിൽ: എളേറ്റിൽ- പൂനൂർ റോഡിൽ ചെറ്റക്കടവ് വളവിൽ മരം പൊട്ടിവീണു ഗതാഗത തടസ്സം. സമീപത്തെ കെഎസ്ഇബിയുടെ വൈദ്യുത പോസ്റ്റുകൾ തകരുകയും, പ്രധാന വൈദ്യുതി ലൈനുകൾ പൊട്ടി റോഡിലേക്ക് പതിക്കുകയും ചെയ്തതോടെ വൈദ്യുതി ബന്ധവും നിലച്ചു. അപകട സമയം റോഡിൽ വാഹനവും, കാൽനട യാത്രക്കാരും ഇല്ലാത്തത് വൻ ദുരന്തം ഒഴിവാക്കി. ലൈനുകളും മരവും റോഡിന് കുറുകെ വീണതോടെ പ്രദേശത്ത് മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെട്ടു. റോഡിലൂടെ ഇരുചക്ര വാഹനങ്ങൾക്ക് പോലും കടന്നുപോകാൻ സാധിക്കാത്ത അവസ്ഥയായിരുന്നു. 

നരിക്കുനിയിൽ നിന്നുമെത്തിയ ഫയർഫോഴ്‌സ് സംഘവും, കെഎസ്ഇബി ജീവനക്കാരും, നാട്ടുകാരും ചേർന്ന് നീണ്ട പരിശ്രമങ്ങൾക്കൊടുവിൽ മരം വെട്ടിമാറ്റുകയും, ലൈനുകൾ നീക്കം ചെയ്ത് റോഡ് ഗതാഗതയോഗ്യമാക്കുകയും ചെയ്തു. മെയിൻ ലൈനുകൾ ഉൾപ്പെടെ തകർന്നതിനാൽ പ്രദേശത്ത് വൈദ്യുതി പുനഃസ്ഥാപിക്കാൻ അല്പം സമയമെടുക്കുമെന്ന് കെഎസ്ഇബി അധികൃതർ അറിയിച്ചു. അറ്റകുറ്റപ്പണികൾ വേഗത്തിൽ പൂർത്തിയാക്കാനുള്ള ശ്രമങ്ങൾ നടന്നുവരികയാണ്.

Post a Comment

Previous Post Next Post