Trending

താമരശ്ശേരിയിൽ രണ്ട് വ്യത്യസ്ത വാഹനാപകടങ്ങളിൽ ഒരാൾക്ക് പരിക്ക്.


താമരശ്ശേരി: താമരശ്ശേരി-കൊയിലാണ്ടി സംസ്ഥാന പാതയിൽ രണ്ട് വ്യത്യസ്ഥ വാഹനാപകങ്ങളിൽ ഒരാൾക്ക് പരിക്ക്. താമരശ്ശേരി ബിഷപ്പ് ഹൗസിന് മുന്നിൽ കാർ നിയന്ത്രണം വിട്ട് മതിലിടിച്ചായിരുന്നു അപകടം. അപകടത്തിൽ കാർ ഡ്രൈവർ അരീക്കോട് സ്വദേശി ദിൽഷാദിന് പരിക്കേറ്റു.

ഇന്ന് രാവിലെ ആറു മണിയോടെയായിരുന്നു സംഭവം. ബാലുശ്ശേരി ഭാഗത്തു നിന്നും താമരശ്ശേരി ഭാഗത്തേക്ക് വരികയായിരുന്ന കാറാണ് അപകടത്തിൽപ്പെട്ടത്. നിയന്ത്രണം നഷ്ടപ്പെട്ട് ബിഷപ്പ് ഹൗസിന്റെ മതിലിലേക്ക് ഇടിച്ചുകയറുകയായിരുന്നു. അപകടസമയത്ത് ദിൽഷാദ് മാത്രമേ വാഹനത്തിൽ ഉണ്ടായിരുന്നുള്ളൂ. പരിക്കേറ്റ യുവാവിനെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഇന്ന് രാവിലെ 8 മണിയോടെ താമരശ്ശേരി കോടതിക്ക് മുന്നിൽ കാറുകൾ കൂട്ടിയിടിച്ചായിരുന്നു രണ്ടാമത്തെ അപകടം. ബാലുശ്ശേരി ഭാഗത്തു നിന്നും വന്ന് അശ്രദ്ധമായി പോക്കറ്റ് റോഡിലേക്ക് തിരിഞ്ഞ കാറിൽ, താമരശ്ശേരി ഭാഗത്തു നിന്നും ബാലുശ്ശേരി ഭാഗത്തേക്ക് പോവുകയായിരുന്ന മറ്റൊരു കാർ ഇടിച്ചായിരുന്നു അപകടം. അപകടത്തിൽ ആർക്കും പരിക്കില്ല.

Post a Comment

Previous Post Next Post