Trending

ഇ-ഓട്ടോകൾക്ക് 30,000 രൂപ സബ്‌സിഡി, 1000 പേർക്ക് അവസരം; ഇപ്പോൾ അപേക്ഷിക്കാം.


തിരുവനന്തപുരം: ഇലക്ട്രിക് പാസഞ്ചർ ഓട്ടോറിക്ഷകൾക്ക് സംസ്ഥാന സർക്കാർ നൽകുന്ന 30,000 രൂപ സബ്‌സിഡിക്കായി അപേക്ഷിക്കാം. അപേക്ഷിക്കുന്ന അർഹരായ ആദ്യത്തെ 1,000 പേർക്ക് സബ്‌സിഡി ലഭിക്കും. ഇതിൽ 100 സബ്‌സിഡികൾ വനിതകൾക്കായി സംവരണം ചെയ്തിട്ടുണ്ട്.

2019 ഏപ്രിൽ 01 മുതൽ രജിസ്റ്റർ ചെയ്തതും ഇതുവരെ സബ്‌സിഡി ലഭിക്കാത്തതുമായ ഇ-പാസഞ്ചർ ഓട്ടോറിക്ഷ ഉടമകൾക്കും ഈ അവസരം പ്രയോജനപ്പെടുത്താം. മുൻപ് അപേക്ഷിച്ച് സബ്‌സിഡി ലഭിക്കാത്തവർക്കും വീണ്ടും അപേക്ഷിക്കാം.

അപേക്ഷ സമർപ്പിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

വിവരങ്ങൾക്ക്: https://mvd.kerala.gov.in, 0471-2333317, 9188917300.

Post a Comment

Previous Post Next Post