Trending

പാലത്ത് നിയന്ത്രണം വിട്ട കാർ ഇലക്ട്രിക് പോസ്റ്റിലിടിച്ചു; യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു.


ചേളന്നൂർ: ചേളന്നൂർ പാലത്ത് ബസാറിൽ കാർ നിയന്ത്രണം വിട്ട് ഇലക്ട്രിക് പോസ്റ്റിലും മതിലിലും ഇടിച്ച് അപകടം. ഇന്ന് പുലർച്ചെ 5.20-ഓടെ ഷറഫു മീൻസ്റ്റാളിന് സമീപമായിരുന്നു സംഭവം. കോഴിക്കോട് ഭാഗത്തേക്ക് പോവുന്ന കാറാണ് അപകടത്തിൽപ്പെട്ടത്. പാലത്ത് സ്വദേശികളായിരുന്ന കാർ യാത്രക്കാർ പരിക്കുകളൊന്നുമില്ലാതെ അത്ഭുതകരമായി രക്ഷപ്പെട്ടു.

വാഹനവുമായി ബന്ധപ്പെട്ട സാങ്കേതിക തകരാറാണ് നിയന്ത്രണം നഷ്ടപ്പെടാൻ ഇടയാക്കിയതെന്നാണ് പ്രാഥമികമായി ലഭിക്കുന്ന വിവരം. ഇടിയുടെ ആഘാതത്തിൽ റോഡരികിലെ ഇലക്ട്രിക് പോസ്റ്റ് ഒടിയുകയും സമീപത്തെ മതിലിന്റെ ഒരു ഭാഗം തകരുകയും ചെയ്തു. എന്നാൽ വൈദ്യുത ലൈനുകൾ പൊട്ടി വീഴാതിരുന്നതിനാൽ വൻ ദുരന്തം ഒഴിവായി.

Post a Comment

Previous Post Next Post