കോടഞ്ചേരി: നൂറാംതോട് എൻപിഎൽ കമ്മിറ്റി സംഘടിപ്പിച്ച ഫുട്ബോൾ ടൂർണ്ണമെൻ്റിൽ മണ്ണാറോഡ് സൂപ്പർ സ്റ്റാർ എഫ്സി ജേതാക്കളായി. സോൾജിയേഴ്‌സ് എഫ്സി റണ്ണറപ്പും പിഎം ബ്രദേഴ്‌സ് മൂന്നാം സ്ഥാനവും നേടി.
ടൂർണ്ണമെൻ്റിലെ വിവിധ അവാർഡുകളായ മികച്ച കളിക്കാരൻ, മികച്ച ഗോൾ കീപ്പർ, ടോപ്പ് സ്കോറർ, എമർജിംഗ് പ്ലയർ എന്നീ അവാർഡുകൾ സൂപ്പർ സ്റ്റാർ താരങ്ങളായ സിനാൻ തേക്കിൽ, ബാഇസ് അരുളിയിൽ, ഷാൻ പറക്കോട്ട്പലത്ത്, അബൂബക്കർ (മുന്നാസ്) എന്നിവർ ഏറ്റുവാങ്ങി.
സംഘാടക സമിതി അംഗങ്ങളായ ഷഫീഖ് കതിരോട്ടിൽ, അൻഫൽ, സനൂപ്, സഹൽ കുരിയാ നികുന്ന്, ഫവാസ് തുടങ്ങിവർ സമ്മാന വിതണരണം നടത്തി. വിജയിച്ച ടീമിനെ യുവ നോവലിസ്റ്റ് ഹർഷിദ് നൂറാംതോട്, മാനേജർ ഹക്കിം മണ്ണാറോഡ്, കോച്ച് റിയാസ് കിഴക്കെകണ്ടി എന്നിവർ ആദരിച്ചു.