Trending

കൊടുവള്ളിയിൽ 22 ഗ്രാം എംഡിഎംഎയും 4,12,000 രൂപയുമായി മൂന്ന് യുവാക്കൾ പിടിയിൽ.


കൊടുവള്ളി: കൊടുവള്ളിയിൽ 22 ഗ്രാം എംഡിഎംഎയും 4,12,000 രൂപയും കാറും സഹിതം മൂന്ന് യുവാക്കൾ പിടിയിൽ. കൂമ്പാറ ചുടലക്കണ്ടിയിൽ അൽ അമീൻ (19), കൊടുവള്ളി മാനിപുരം നോനിക്കര മുഹമ്മദ് നവാസ് (27), കൊടുവള്ളി ഉളിയാടൻ കുന്ന് ഉമൈർഖാൻ (27) എന്നിവരെയാണ് എക്സൈസ് സംഘം പിടികൂടിയത്.

ഓപ്പറേഷൻ തണ്ടറിൻ്റേയും, ഓണം സ്പെഷ്യൽ ഡ്രൈവിൻ്റെയും ഭാഗമായി താമരശ്ശേരി സർക്കിൾ എക്സൈസ് സംഘം കൊടുവള്ളിക്ക് സമീപം നെല്ലാംകണ്ടി മലബാർ ടൂറിസ്റ്റ് ഹോമിൽ നടത്തിയ പരിശോധനയിലാണ് വിൽപ്പനക്കായി സൂക്ഷിച്ച 21.99 ഗ്രാം എംഡിഎംഎയും, 412000 രൂപയും, അഞ്ചു ഫോണുകളും, മയക്കുമരുന്ന് വിൽപ്പനയ്ക്ക് ഉപയോഗിച്ചിരുന്ന ഹോണ്ട സിറ്റി കാറും, ലഹരി ഉപയോഗിക്കാനുള്ള ഉപകരണങ്ങളും ഇവരിൽ നിന്നും പിടികൂടിയിട്ടുണ്ട്.

എക്സൈസ് ഇൻസ്പെക്ടർ ആർ. സന്തോഷിൻ്റെ നേതൃത്വത്തിൽ അസി.എക്സൈസ് ഇൻസ്പെക്ടർ ഷംസുദ്ദീൻ, പ്രിവൻ്റീവ് ഓഫീസർമാരായ ഗിരീഷ്, ബിനീഷ് കുമാർ, പ്രിവൻ്റീവ് ഓഫീസർ (ഗ്രേഡ്) ധനീഷ് കുമാർ, സിവിൽ എക്സൈസ് ഓഫീസർ നൗഷീർ ടി.വി, ഷഫീഖ് അലി, പ്രജീഷ് ഒ.ടി എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്.

Post a Comment

Previous Post Next Post