Trending

കാറിന് സൈഡ് നൽകിയില്ല; ബാലുശ്ശേരി സർക്കിൾ ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥനും ഡ്രൈവർക്കും മർദ്ദനം.


കോഴിക്കോട്: കാറിന് സൈഡ് നൽകിയില്ലെന്ന് ആരോപിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥനും ഡ്രൈവർക്കും നേരെ ആക്രമണം. ഭക്ഷ്യസുരക്ഷാ വകുപ്പ് ബാലുശ്ശേരി സർക്കിൾ ഓഫീസർ പി.ജി ഉന്മേഷ്, ഔദ്യോഗിക വാഹനത്തിന്റെ ഡ്രൈവർ പ്രമോദ് എന്നിവർക്കാണ് മർദ്ദനമേറ്റത്. കോഴിക്കോട് തൊണ്ടയാട് വെച്ചായിരുന്നു സംഭവം.

പരിശോധനയുടെ ഭാഗമായി ശേഖരിച്ച ഭക്ഷണ സാമ്പിളുകൾ പാളയത്തുള്ള ഓഫീസിലേക്ക് എത്തിക്കാനായി ഔദ്യോഗിക വാഹനത്തിൽ യാത്ര ചെയ്യുമ്പോഴാണ് ആക്രമണമുണ്ടായത്. എതിർദിശയിൽ കാറിലെത്തിയ ചേവായൂർ സ്വദേശി സജീവ് രാജ്, തനിക്ക് സൈഡ് തന്നില്ലെന്ന് ആരോപിച്ച് ഉദ്യോഗസ്ഥരെ മർദ്ദിക്കുകയും വകുപ്പ് വാഹനത്തിന്റെ ജനൽച്ചില്ലുകൾ അടിച്ചു തകർക്കുകയുമായിരുന്നു.

ആക്രമണത്തിൽ പരിക്കേറ്റ ഉദ്യോഗസ്ഥനെയും ഡ്രൈവറെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തെക്കുറിച്ച് വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അക്രമത്തിന് പിന്നിലെ കൂടുതൽ വിവരങ്ങളും സാഹചര്യങ്ങളും പരിശോധിച്ചു വരികയാണെന്ന് പോലീസ് അറിയിച്ചു.

Post a Comment

Previous Post Next Post