Trending

കൊയിലാണ്ടി പെരുവട്ടൂരിലെ അടച്ചിട്ട വീട്ടിലെ മോഷണം; കൂരാച്ചുണ്ട് സ്വദേശി പിടിയില്‍.


കൊയിലാണ്ടി: കൊയിലാണ്ടി പെരുവട്ടൂരില്‍ അടച്ചിട്ട വീട്ടില്‍ മോഷണം നടത്തിയ പ്രതി പിടിയില്‍. കൂരാച്ചുണ്ട് ഓടക്കുഴി മുസ്തഫ (38) യാണ് പിടിയിലായത്. മുത്താമ്പി റോഡില്‍ ഹോമിയോ ആശുപത്രിക്ക് സമീപം ശിവദം ഹൗസില്‍ ഗീരീഷന്റെ വീട്ടിൽ കഴിഞ്ഞ ജൂലായ് 7ന് രാത്രിയിലാണ് മോഷണം നടന്നത്.

വീട്ടില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണ്ണചെയിന്‍, ഡയമണ്ട് കമ്മല്‍, പണം എന്നിവ മോഷ്ടാക്കള്‍ കവര്‍ന്നിരുന്നു. വീട്ടുകാര്‍ രാവിലെ ബന്ധുവീട്ടില്‍ നിന്ന് മടങ്ങിയെത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ പുലര്‍ച്ചെ 2.20 ഓടെയാണ് മോഷണം നടന്നതെന്ന് വ്യക്തമായിരുന്നു. മൂന്നുപേരുടെ ദൃശ്യം സിസിടിവിയില്‍ പതിഞ്ഞെങ്കിലും മുഖം വ്യക്തമായിരുന്നില്ല.

മുന്‍വശത്തെ വാതിലിന്റെ പൂട്ട് തകര്‍ത്തായിരുന്നു മോഷ്ടാക്കള്‍ വീട്ടിനുള്ളില്‍ കയറിയത്. താഴത്തെ മുറികളിലെയും മുകളിലത്തെ മുറികളിലെയും അലമാരയിലെ സാധനങ്ങള്‍ വാരിവലിച്ചിട്ട നിലയിലായിരുന്നു. വെള്ള നിറത്തിലുള്ള ആക്ടീവ സ്‌കൂട്ടറിലാണ് മോഷ്ടാക്കൾ എത്തിയത്.

കൊയിലാണ്ടി പോലീസ് കേസെടുത്തു അന്വേഷണം നടന്നുവരുന്നതിനിടയിലാണ് കൂരാച്ചുണ്ട് സ്വദേശിയും ഒട്ടേറെ ക്രിമിനല്‍ കേസുകളിലെ പ്രതിയുമായ മുസ്തഫ എന്ന മുത്തുവിനെ തിരൂരില്‍ വെച്ചാണ് അറസ്റ്റ് ചെയ്യുന്നത്. സംഘത്തിലുണ്ടായിരുന്ന മൂന്നു പേരെ ഇനി കണ്ടെത്തേണ്ടതുണ്ട്. കൊയിലാണ്ടിയില്‍ നടന്ന മറ്റ് കളവു കേസുകളില്‍ ഇവര്‍ക്ക് ബന്ധമുണ്ടോ എന്നുള്ളതടക്കം പോലീസ് അന്വേഷിച്ചുവരികയാണ്.

കേസന്വേഷണത്തില്‍ കൊയിലാണ്ടി എസ്എച്ച്ഒ കിരണ്‍, എസ്ഐ മണി എന്‍.കെ, എസ്ഐ മനോജ്, യു.വിജു വാണിയംകുളം, പ്രവീണ്‍കുമാര്‍ എന്നിവരായിരുന്നു ഉണ്ടായിരുന്നത്.

Post a Comment

Previous Post Next Post