Trending

കോഴിക്കോട് കനത്ത മഴയിൽ വീട് തകർന്നു വീണു: വീട്ടുകാർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്.


കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളേജിന് അടുത്ത് ഇന്ന് പുലർച്ചയോടെയുണ്ടായ കനത്ത മഴയിലും കാറ്റിലും വീട് തകർന്നു വീണു. വെള്ളിപറമ്പ് സ്വദേശി നൗഷാദിന്റെ വീടാണ് തകർന്നു വീണത്. പുലർച്ചെ മൂന്നു മണിയോടെയായിരുന്നു സംഭവം. വീട്ടിലുണ്ടായിരുന്ന നാലുപേർ സിറ്റ്ഔട്ടിന്റെ ഭാഗത്തേക്ക് ഓടി മാറിയതിനാൽ വൻ ദുരന്തമാണ് ഒഴിവായത്.

വീട്ടുപകരണങ്ങൾ പൂർണ്ണമായും മണ്ണിൽ പുതഞ്ഞ നിലയിലാണ്. വീടിന് അടിയിലുള്ള മണ്ണ് ഇടിഞ്ഞു താഴേയ്ക്ക് വീഴുന്നതിനാൽ ബാക്കി ഭാഗങ്ങളും അപകടഭീഷണിയിലാണ്. ഇനിയും മഴ പെയ്താൽ വീട് പൂർണ്ണമായും തകരുമെന്ന ഭീതിയിലാണ് വീട്ടുകാര്‍.

Post a Comment

Previous Post Next Post