Trending

മണ്ണിടിഞ്ഞ് വീണ് സ്കൂൾ കെട്ടിടം അപകടഭീഷണിയിൽ; പരാതി നൽകിയിട്ടും നടപടിയില്ല.


താമരശ്ശേരി: മണ്ണിടിഞ്ഞ് വീണ് താമരശ്ശേരി ഗവ.ഹയർസെക്കൻഡറി സ്കൂൾ കെട്ടിടം അപകടഭീഷണിയിൽ. ഹ്യുമാനിറ്റീസ് ബ്ലോക്കും, ലാബും ഉൾപ്പെടുന്ന കെട്ടിടമാണ് അപകട ഭീഷണി നേരിടുന്നത്. കെട്ടിടത്തിന് പിന്നിലെ മൺതിട്ട പല തവണകളായി ഇടിഞ്ഞ് നിലവിൽ ക്ലാസ് മുറികളുടെ ജനലിന് സമാന്തരമായി മണ്ണ് അടഞ്ഞിരിക്കുകയാണ്. ഇനിയും മണ്ണ് ഇടിഞ്ഞാൽ ചുമർ തന്നെ ഇടിഞ്ഞ് വീഴാൻ സാധ്യതയുണ്ട്.

സംഭവം ജില്ലാ പഞ്ചായത്തിൻ്റെയും, ജില്ലാ കളക്ടറുടെയും, ഗ്രാമപ്പഞ്ചായത്തിൻ്റെയും, റവന്യൂ അധികൃതരുടെയും ശ്രദ്ധയിൽ പലതവണ പെടുത്തിയെങ്കിലും മണ്ണ് നീക്കം ചെയ്ത് മതിൽ കെട്ടി സുരക്ഷിതമാക്കാനുള്ള ഒരു നടപടിയും ഇതുവരെ സ്വീകരിച്ചിട്ടില്ല. അധികൃതർ ഇനിയും കണ്ണുതുറന്നില്ലെങ്കിൽ ഒരു വലിയൊരു ദുരന്തത്തിന് സാക്ഷിയാകേണ്ടി വരുമെന്നാണ് നാട്ടുകാർ പറയുന്നത്.

Post a Comment

Previous Post Next Post